മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ 30-ാം വാർഷീകത്തോടനുബന്ധിച്ച് സൗജന്യ പ്രകൃതി ചികിത്സാ ക്യാമ്പും ഏകദിന സെമിനാറും നടത്തും , ഇന്ന് രാവിലെ 7 ന് നാസ് ആഡിറ്റോറിയത്തിൽ യോഗ പരിശീലനത്തോടെ ആരംഭിക്കന്ന വാർഷീക പരിപാടി എൽദോഎബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്യും. ഡോ.പി നിലകണ്ഠൻ അദ്ധ്യക്ഷത വഹിക്കും. എം. കുര്യൻ, ഡോ. ബാബു ജോസഫ് എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുക്കും.നഗരസഭ ആരോഗ്യ ഉപസമതി അദ്ധ്യക്ഷ രാജി ദിലീപ്, കെ.എ.ഗോപകുമാർ, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഡോ. വിൻസെന്റ് മാളിയേക്കൽ, എന്നിവർ സംസാരിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന വാർഷീക സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്യും. ജോസ് വടക്കേൽ, ഡോ. എം.പി. അപ്പു എന്നിവർ സംസാരിക്കും.