കൊച്ചി: ശാസ്ത്ര വിസ്മയങ്ങളെയും ശാസ്ത്ര കൗതുകങ്ങളെയും കോർത്തിണക്കികൊണ്ട് 12-മത് ശാസ്ത്ര പ്രദർശനത്തിന് (ടെക് ടോക്) വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ വേദിയായി. ഉല്ലാസ് പൊന്നാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ് എന്നീ വിഭാഗങ്ങളിലായി നിരവധി കൗതുകങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. സ്കൂൾ സ്ഥാപക ഡയറക്ടർ-മാനേജർ ഡോ.കെ.വർഗ്ഗീസ്, സെക്രട്ടറി സി.എസ്.വർഗ്ഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.