ഫോർട്ട് കൊച്ചി: കടപ്പുറത്തെ പപ്പ കോർണർ തകർന്ന് വീണു. വർഷങ്ങളായി പുതുവർഷ തലേന്ന് പപ്പാഞ്ഞിയെ ഇവിടെയാണ് കത്തിച്ചിരുന്നത്. അങ്ങിനെയാണ് ഈ സ്ഥലത്തിന് പപ്പാ കോർണർ എന്ന പേര് വന്നത്.

വിദേശികൾ ഉൾപ്പടെയുള്ള പതിനായിരങ്ങൾ ഇവിടെ നിന്നാണ് കടൽ കാഴ്ചകളും മറ്റും ആസ്വദിക്കുന്നത്. കടൽക്ഷോഭത്തിൽ കരിങ്കൽ ഭിത്തി തകർന്നതും നടപ്പാത തകർന്നതും പപ്പാ കോർണറിനെ ബലക്ഷയത്തിലയാക്കിയിരുന്നു.