കൊച്ചി: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ ഓഡിനേഷൻ എറണാകുളം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 ന് വിമൻസ് അസോസിയേഷൻ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അഖിലേന്ത്യ വൈസ് ചെയർമാൻ വി.എസ്. ജോൺ, ജില്ലാ സെക്രട്ടറി കെ.എം. പ്രതാപൻ, പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.കെ. ദിവാകരൻ, വി.എസ്. ജോൺ, കെ.എം. പ്രതാപൻ, എം.എൻ അപ്പുക്കുട്ടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു