കൊച്ചി: സ്വദേശി സയൻസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സ്വാശ്രയ ഭാരത് 2019 എന്നപേരിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ 23മുതൽ 26വരെ എറണാകുളം മറൈൻഡ്രൈവിലെ ഹെലിപ്പാഡ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാനം മുഖ്യചർച്ചാവിഷയമാകും. .തീവ്രമഴ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയും അവയെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും ചർച്ച ചെയ്യും. വാർത്താസമ്മേളനത്തിൽ ഡോ.എം.സുധാകർ,പി..എ. വിവേകാനന്ദ പൈ, ഡോ.പി..എസ്. പരമേശ്വരൻ,ഡോ.എ.ആർ.എസ് മേനോൻ എന്നിവർ പങ്കെടുത്തു.