കോതമംഗലം: എസ് എൻ ഡി പി യോഗംകോതമംഗലം യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഗുരു ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് നടക്കും. എസ്എൻഡിപി യോഗം കൗൺസിലർ പി ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് ദേവഗിരി ഗുരുപ്രസാദം പ്രാർത്ഥനാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അജി നാരായണൻ ( പ്രസിഡന്റ്) കെ.എസ് ഷിനിൽകുമാർ (വൈസ് പ്രസിഡന്റ്) പി.എ.സോമൻ(സെക്രട്ടറി) സജീവ് പാറയ്ക്കൽ (ബോർഡ് അംഗം) ടി​.ജി. അനി, പി.വി.രാജൻ, പി.എൻ വിജയൻ ( പഞ്ചായത്ത് കമ്മറ്റി ) എന്നിവർക്ക് യോഗം കൗൺസിലർ പി ടി​. മന്മഥൻ സത്യവാചകം ചൊല്ലിക്കൊടുക്കും .ചടങ്ങിൽ ഗുരു ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഇ.ബിനു, ട്രഷറർ ഇ.കെ.സുഭാഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി എം ബി. തിലകൻ, സൈബർ സേനചെയർമാൻ എം.കെ.ചന്ദ്രബോസ്, വനിതാ സംഘം പ്രസിഡന്റ് ഉഷ മോഹനൻ, സെക്രട്ടറി മിനി രാജീവ് തുടങ്ങിയവർ പ്രസംഗിക്കും .മുഴുവൻ ഗുരുദേവ വിശ്വാസികളുംപങ്കെടുക്കണമെന്ന് സെക്രട്ടറി പി.എ.സോമൻ അറിയിച്ചു.