പിറവം: എസ്.എൻ.ഡി.പി.യോഗം താമരക്കാട് ശാഖയിൽ ഇന്ന് ഗുരുദേവ സമാധി ദിനം ആചരിക്കും. ഉപവാസം, സമൂഹപ്രാർത്ഥന, പ്രഭാഷണം , അന്നദാനം എന്നിവ നടക്കും.രാവിലെ 7.30 ന് ഗുരുദേവക്ഷേത്രത്തിൽ ഗുരുപൂജ . തുടർന്ന് ഭജനാമൃതം, സമൂഹപ്രാർത്ഥന . 12.30 ശാഖ സെക്രട്ടറി പി.എസ് സജി ഗുരുദേവ സമാധി ദിന സന്ദേശം നൽകും. 3.30 ന് സമർപ്പണ പൂജയോടെ ദിനാചരണം സമാപിക്കും. തുടർന്ന് പ്രസാദ വിതരണം