പിറവം : മുവാറ്റുപുഴ ഭദ്രാസനത്തിലെ മികച്ച ഹരിത യൂണിറ്റായി മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് ഓണക്കൂർ യൂണിറ്റിനെ തിരഞ്ഞെടുത്തു. ഗ്രീൻ സൺഡേ ആചരണത്തിന്റ ഭാഗമായി ആഘോഷങ്ങളിലും യോഗങ്ങളിലും വേറിട്ട പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിനാണ് ഓണക്കൂർ യൂണിറ്റിനെ തേടി പുരസ്‌ക്കാരം എത്തിയത്.
കോട്ടയത്ത് നടന്ന 28-ാമത്തെ യുവജന സംഗമത്തിൽ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയുംവിൻസെന്റ് മാർ പൗലോസും പുരസ്ക്കാരം വിതരണം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ആറ്റുമാലിൽ , യൂണിറ്റ് പ്രസിഡന്റ് ബിബിൻ വർഗീസ്, ഇടവക സെക്രട്ടറി ബേസിൽ വർഗീസ്, കാത്തലിക് യൂത്ത് മൂവ്മെന്റ് പിറവം മേഖല സെക്രട്ടറി ബേസിൽ മത്തായി , രേഷ്മ കുര്യാക്കോസ് തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.