മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി.യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള 31 ശാഖകളിലും ആചരിച്ചു . എല്ലാ ശാഖകളിലും സമൂഹ പ്രാർത്ഥനയും, ഉപവാസവും,പ്രഭാഷണവും അന്നദാനവും നടന്നു . യൂണിയൻ ആസ്ഥാനത്തുളള ഗുരു മണ്ഡപത്തിൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഗുരു പൂജയും, സമൂഹപ്രാർത്ഥനയും, ഉപവാസ യജ്ഞവും നടന്നു . മൂവാറ്റുപുഴ യൂണിയന് കീഴിലുളള 31 ശാഖകളുടെ കേന്ദ്രങ്ങളിൽ നടക്കുന്ന സമൂഹ പ്രാർത്ഥനയിലും ഗുരുദേവ കീർത്തനാലാപനത്തിലും ,ഉപവാസത്തിലും, പ്രഭാഷണത്തിലും യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു . ശാഖ കേന്ദ്രങ്ങളിൽ എത്തി യൂണിയൻ ഭാരവാഹികൾ മഹാസമാധി സന്ദേശം നൽകി . യൂണിയൻ അതിർത്തിയിലുളള ശാഖകളെ നാല് മേഖലകളായി തിരിച്ചാണ് യൂണിയൻ ഭാരവാഹികൾ ശാഖകളിൽ എത്തിയത് . തെക്കൻ മേഖല ശാഖകളിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണന്റെ നേതൃത്വത്തിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ, യൂണിയൻ കൗൺസിലർ ടി.വി. മോഹനൻ, എം.ആർ. സിനോജ് എന്നിവരും, വടക്കൻ മേഖല ശാഖകളിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭയുടെ നേതൃത്വത്തിൽ യൂണിയൻ കൗൺസിലർ പി.എൻ. വിജയൻ , വനിത സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം എം.എസ്. വിത്സൻഎന്നിവരും , കിഴക്കൻ മേഖല ശാഖകളിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ. രമേശിന്റെ നേതൃത്വത്തിൽ യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു , എം.ആർ. നാരായണൻ,യൂത്ത് മൂവ്‌മെന്റ് നേതാക്കളായ ശ്രീജിത് ആർ, ശ്രീജിത് പി.എസ്, എന്നിവരും , പടിഞ്ഞാറൻ മേഖല ശാഖകളിൽ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർ എ.സി. പ്രതാപചന്ദ്രൻ, പ്രസിഡന്റ് പ്രദീഷ് പുഷ്പൻ, അരുൺകുമാർ എന്നിവരുംമഹാസമാധി സന്ദേശം നൽകി . ഉച്ചകഴിഞ്ഞ് 3.20 ന് അന്നദാനത്തോടെ സമാധി ദിനാചരണംശാഖകളിൽ സമാപിച്ചു