കൂത്താട്ടുകുളം: ഗവ: യു .പി സ്കൂളിൽ നടന്ന ഹിന്ദി ദിനാചരണം മണ്ണാർക്കാട് എം.ഇ.എസ് കോളേജിലെ ഹിന്ദി വിഭാഗം റിട്ടയേർഡ് പ്രൊഫ. ഡോ. അന്നമ്മ ജയിംസ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.എ.ഇ.ഒ ജോർജ് തോമസ് ,ബി.പി.ഒ പി.എസ്.സന്തോഷ് ,ഹെഡ്മിസ്ട്രസ്
ആർ .വത്സല ദേവി, ഇ.കെ.സിജി, ജയശ്രീ, ഹിന്ദി അദ്ധ്യാപകരായ റോസിലി ജേക്കബ് ,മല്ലിക എന്നിവർ സംസാരിച്ചു .കുട്ടികൾ അവതരിപ്പിച്ച കവിത .സ്കിറ്റ് ,ദേശഭക്തിഗാനം ,ദൃശ്യാവിഷ്കാരം ,വീഡിയോ പ്രദർശനം തുടങ്ങിയവയുമുണ്ടായി.