കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 92 മത് മഹാസമാധി ദിനത്തിൽ ഉദയംപേരൂർ ശ്രീ നാരായണ വിജയ സമാജം 1084 എസ്.എൻ.ഡി.പി ശാഖാ യോഗം സംഘടിപ്പിച്ച ഉപവാസ യജ്ഞം ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം വൈസ് പ്രസിഡന്റ് ജി.എസ് അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡി.ജിനുരാജ് സ്വാഗതവും പി.സി ബിബിൻ നന്ദിയും പറഞ്ഞു.