കൂത്താട്ടുകുളം : കേരള കർഷകസംഘം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിന് മുന്നോടിയായി ക്ഷീരകർഷക കൺവെൻഷൻജില്ലാ ആക്ടിംഗ് സെക്രട്ടറി കെ വി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വെറ്റിനറി സർജൻ ഡോ.കെ സി ജയൻ ക്ലാസ് നയിച്ചു. പാലക്കുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി സ്കറിയ അദ്ധ്യക്ഷനായിരുന്നു. കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റോയി എബ്രാഹം, ഉപാദ്ധ്യക്ഷ വിജയാ ശിവൻ, സംഘം ജില്ലാ കമ്മിറ്റി അംഗം വത്സല സോമൻ, സി കെ പ്രകാശ്, എൻ കെ ജോസ്, ബീന പൗലോസ്, സണ്ണി കുര്യാക്കോസ്, എം ആർ സുരേന്ദ്രനാഥ്, സി എൻ പ്രഭകുമാർ, പി കെ ജോർജ്, ഫെബീഷ് ജോർജ്, എൻ എം ജോർജ് എന്നിവർ സംസാരിച്ചു.