guru-vennala
എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ ഗീത സുരേഷ് കുമാർ പ്രഭാഷണം നടത്തുന്നു. ശാഖ പ്രസിഡന്റ് ടി.എം വിജയകുമാർ, സെക്രട്ടറി എ.എം സുരേന്ദ്രൻ തുടങ്ങിയവർ സമീപം

കൊച്ചി : എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ മഹാഗുരുപൂജ, ഉപവാസം, പ്രഭാഷണം, സമാധി പൂജ, ദീപകാഴ്ച എന്നിവയോടെ മഹാസമാധി ദിനം ആചരിച്ചു. സുലേഖ, ഗീത സുരേഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. വനിതാ സമിതിയുടെ നേതൃത്വത്തിൽ ഭജനയും ഗുരുദേവ കീർത്തനാലാപനവും നടന്നു. ശാഖ പ്രസിഡന്റ് ടി.എം വിജയകുമാർ, സെക്രട്ടറി എ.എം സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.