എസ്.എൻ.ഡി.പി യോഗം വടുതല ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം
കൊച്ചി: എസ്.എൻ.ഡി.പി യോഗം വടുതല ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു. ശാഖ പ്രസിഡന്റ് വി .എൽ രാജീവൻ ഭദ്രദീപം പകർന്നു. ശാഖ സെക്രട്ടറി എം.ഡി.സുരേഷ് സമാധി സന്ദേശം നൽകി. പി.കെ സുധൻ സ്വാഗതം പറഞ്ഞു.