കൊച്ചി: എസ്.എൻ.ഡി.പി യോഗം എറണാകുളം സെൻട്രൽ ശാഖയിലെ ഗുരുസമാധി ദിനാചരണം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബോസനൻ, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ, ജോൺസൺ സി.എബ്രഹാം, സുരേഷ് എന്നിവർ സംസാരിച്ചു.
കാപ്ഷൻ
എസ്.എൻ.ഡി.പി യോഗം എറണാകുളം സെൻട്രൽ ശാഖയിലെ ഗുരുസമാധി ദിനാചരണം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു.ചവറ ഫാമിലി വെൽഫെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി.എബ്രഹാം,ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് മുത്തു,കൊച്ചിൻ കോർപ്പറേൻ ടാക്സ് അപ്പീൽ ചെയർമാൻ കെ.വി.പി.കൃഷ്ണകുമാർ,കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ,ശാഖാ പ്രസിഡന്റ് അനിൽ കുമാർ,ശാഖാ സെക്രട്ടറി കെ.എം.ബോസൻ തുടങ്ങിയവർ സമീപം.