motor-vahana-seminar
കളമശേരി എസ്.സി.എം.എസിൽ മോട്ടോർ വാഹന നിയമ പരിഷ്കരണ സെമിനാർ ആൾ ഇന്ത്യ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഷ്‌ഫാക് അഹമ്മദ് ഉത്ഘാടനം ചെയ്യുന്നു.

കൊച്ചി: മാറിയ മോട്ടോർ വാഹന നിയമങ്ങൾ പ്രവർത്തികമാകുമ്പോൾ സ്വീകരിക്കേണ്ട നടപടികളും നിയമവശങ്ങളും പോരായ്മകളും സംബന്ധിച്ച് കളമശേരി എസ്.സി.എം.എസ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. കേരള മോട്ടോർ വാഹന വകുപ്പിലെ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷനും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.
മോട്ടോർ വാഹന ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൾ ഇന്ത്യ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് ടെക്നിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഷ്‌ഫാക് അഹമ്മദ് ഉത്ഘാടനം ചെയ്തു. 200 ഓളം ഇൻസ്പെക്ടർമാരും പങ്കെടുത്തു. മോട്ടോർ വാഹന നിയമ വിദഗ്ദ്ധരായ വേലുമണി, കെ.അച്യുതൻ എന്നിവർ സംസാരിച്ചു.