കൊച്ചി: കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മേക്ക് എ ഡിഫറൻസ് (മാഡ്) സംഘടിപ്പിക്കുന്ന ബ്രോക്കൺ ഈസ് ബ്യൂട്ടിഫുൾ (ബി.ഐ.പി) ക്യമ്പയിൻ ഇന്നാരംഭിക്കും. മോശമായ ബാല്യകാല അനുഭവങ്ങൾ മാനസിക വളർച്ചയെ ബാധിക്കുമെന്ന് സമൂഹത്തെ ബോധവത്കരിക്കാനാണ് ഇത്തരമൊരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 4 ന് ഫോർട്ടു കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗ്യാലറിയിൽ നിന്ന് സൈക്കിൾ റാലിയും, മ്യൂസിക് ബാൻഡ്, ഓപ്പൺ മൈക്ക് എന്നീ പരിപാടികളും നടക്കും.