കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയിലെ സമാധി ദിനാചരണം യൂണിയൻ ഡയറക്ടർ ബോർഡംഗം പി.പി സനകൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ എൻ.കെ വിജയൻ സമാധി സന്ദേശം നല്കി. കോട്ടയം ഗുരു നാരായണ നികേതനിലെ സോഫി വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി ശാഖ പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, സജീവൻ ഇടച്ചിറ, പി.എ ബാലകൃഷ്ണൻ, എസ് രവീന്ദ്രൻ, വിഷ്ണു പ്രിയൻ, അനീഷ് ഗിരീഷ്, പി.പി കൃഷ്ണൻ കുട്ടി, മീര വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.