santhosh-babu
എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖയിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 92 ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ കീഴിലുള്ള 61 ശാഖകളിലും ഉപവാസവും സമൂഹപ്രാർത്ഥനയും നടന്നു. ശാഖകളിൽ രാവിലെ മുതൽ ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, മഹാസമാധി പൂജ, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. ചില ശാഖകളിൽ വൈകിട്ട് ദീപാരാധനയും ദീപകാഴ്ചയും ഉണ്ടായി.

മുപ്പത്തടം ശാഖയിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സമാധി സന്ദേശം നൽകി. കൗൺസിലർ സജീവൻ ഇടച്ചിറ, വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് കൗൺസിലർ സുനീഷ് പട്ടേരിപ്പുറം, വനിത സംഘം കൗൺസിലർ സജിത സുഭാഷണൻ, ശാഖ സെക്രട്ടറി സനുഷ്, ദേവദാസ് ആലുവ എന്നിവർ സംബന്ധിച്ചു. കീഴ്മാട് ശാഖയിൽ രാവിലെ മുതൽ ഉപവാസവും ബിനീഷ് കുമാർ കോട്ടയം നയിച്ച പ്രഭാഷണവും നടന്നു. തോട്ടുമുഖം ശ്രീനാരായണ ഗിരിയിലേക്ക് ശാന്തിയാത്ര സംഘടിപ്പിച്ചു. തുടർന്ന് ഗുരുദേവൻ ധ്യാനം അനുഷ്ഠിച്ചിരുന്ന ശിലയിൽ പുഷ്പങ്ങൾ സമർപ്പിച്ചു. വൈകിട്ട് ശാഖ ഹാളിൽ നടന്ന സമാധിദിന സമ്മേളനം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സജീവൻ ഇടച്ചിറ, ലത ഗോപാലകൃഷ്ണൻ, സുനീഷ് പട്ടേരിപ്പുറം, ശാഖ സെക്രട്ടറി എം.കെ. ഗിരീഷ്, യൂണിയൻ കമ്മിറ്റിയംഗം സുരേഷ് കീഴ്മാട് എന്നിവർ സംസാരിച്ചു.

മേയ്ക്കാട് ശാഖയിൽ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ജയന്തി സന്ദേശം നൽകി. പ്രസിഡന്റ് കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ ടി.എസ്. അരുൺ, കൗൺസിലർമാരായ കെ. കുമാരൻ, കെ.സി. സ്മിജൻ, ഷിജി ഷാജി, ലീല പരമേശ്വരൻ, രാജേഷ് ഊരക്കാട്, ശാഖ സെക്രട്ടറി എം.കെ. ഭാസ്കരൻ, വൈസ് പ്രസിഡന്റ് സതീഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗം കെ.എസ്. ചെല്ലപ്പൻ എന്നിവർ സംബന്ധിച്ചു.

പുതുവശ്ശേരി ശാഖയിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ സമാധി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖ സെക്രട്ടറി ലാലു, കൂടാതെ യൂണിയൻ നേതാക്കളും പങ്കെടുത്തു. മാലായിക്കുന്ന് ശാഖയിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സമാധി സന്ദേശം നൽകി. വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.ബി. അനിൽകുമാർ, വനിതാ സംഗം കൗൺസിലർമാരായ ലതിക ഷാജി, ഷിബി ബോസ്, യൂത്ത് മൂവ്മെന്റ് കൗൺസിലർ ഷാൻ അത്താണി, ശാഖ പ്രസിഡന്റ്‌ ചന്ദ്രബോസ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഷീജ ജീമോൻ തുടങ്ങിയവർ പങ്കെടുത്തു.

അത്താണി ശാഖയിൽ യൂണിയൻ കൗൺസിലർ കെ. കുമാരൻ സമാധി സന്ദേശം നൽകി. പ്രസിഡന്റ് കുഞ്ഞപ്പൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി പി.എൻ. ഷാജി, യൂണിയൻ കമ്മിറ്റിയംഗം വിമൽദേവ് എന്നിവർ സംബന്ധിച്ചു. കപ്രശേരി ശാഖയിൽ കെ.എസ്. സ്വാമിനാഥൻ സമാധി സന്ദേശം നൽകി. ശാഖ പ്രസിഡന്റ് പി.എൻ. ദേവരാജൻ, സെക്രട്ടറി കെ.ആർ. സോമൻ എന്നിവർ സംസാരിച്ചു.

എടയപ്പുറം ശാഖയിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സമാധി സന്ദേശം നൽകി. ശാഖ പ്രസിഡന്റ് സി.സി. അനീഷ് കുമാർ, സെക്രട്ടറി സി.ഡി. സലീലൻ, സി.എസ്. അജിതൻ, കെ.കെ. ചെല്ലപ്പൻ, ടി.കെ. അച്യുതൻ, പ്രേമൻ പുറപ്പേൽ, സി.ഡി. ബാബു, വേണു മുഡൂർ, മിനി പ്രദീപ്, ഹിത ജയൻ, സതി രാജപ്പൻ എന്നിവർ നേതൃത്വം നൽകി.

പട്ടേരിപ്പുറം ശാഖയിൽ ചേർത്തല കുഞ്ഞുമോൻ ശാന്തിയുടെ നേതൃത്വത്തിൽ മഹാസമാധി പൂജ നടന്നു. വി. സന്തോഷ് ബാബു സമാധി സന്ദേശം നൽകി. ശാഖഅഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ, ടി. ഉണ്ണിക്കൃഷ്ണൻ (ജയൻ), കെ.ആർ. അജിത്ത്, കെ. ദാസൻ, ഇ.കെ. ഷാജി, പി.ബി. സുധീഷ്‌കുമാർ, യു. മണി, വേണുഗോപാൽ, ടി.എൻ. ഗോപി, എ.പി. അനിൽ, പി.വി. രാധാകൃഷ്ണൻ, പി.കെ. ശ്രീകുമാർ, സിന്ധു സുരേഷ് എന്നിവർ നേതൃത്വം നൽകി.

യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, വി.എ. ചന്ദ്രൻ, രൂപേഷ് മാധവൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി അനിത്ത് മുപ്പത്തടം, വനിതാ സംഘം ഭാരവാഹികളായ ബിന്ദു രതീഷ്, ഷിജി ഷാജി എന്നിവരും വിവിധ ശാഖകളിൽ സമാധി ദിനസന്ദേശം നൽകി.