മൂവാറ്റുപുഴ: മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ റേഞ്ച് ഓഫീസുകളുടെയും, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രികളുടെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി ലഹരി വിമുക്ത ബോധവത്ക്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ മൂവാറ്റുപുഴ നഗരസഭയിലെ കുഴിമറ്റം കേളനിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദ് സ്വാഗതം പറയും, വാർഡ് കൗൺസിലർ കെ.ജെ.സേവ്യർ, അഹല്യ , റോബിസൺ കെ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.എ മനോജ് എന്നിവർ സംസാരിക്കും.