മൂവാറ്റുപുഴ: താലൂക്ക് റെഡ്‌ക്രോസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹോംനഴ്‌സിംഗ് സർവീസ് ആരംഭിക്കും. ഹോംനഴ്‌സുമാരായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള 25നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ഹോംനഴ്‌സിംഗ് സർവീസ് ആവശ്യമുള്ളവർക്കും മൂവാറ്റുപുഴ റെഡ്‌ക്രോസിനെ ബന്ധപ്പെടാമെന്ന് താലൂക്ക് ചെയർമാൻ ജിമ്മി ജോസ് അറിയിച്ചു. വിലാസം ചെയർമാൻ, റെഡ്‌ക്രോസ് സൊസൈറ്റി, ജനറൽ ആശുപത്രി, മൂവാറ്റുപുഴ.ഫോൺ: 9447795844.