പറവൂർ : കെടാമംഗലം തലക്കാട്ട് ക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെബൈക്ക് തെന്നി കലുങ്കിൽഇടിച്ച് രണ്ടു യുവാക്കൾക്കു പരിക്കേറ്റു.തൃപ്പൂണിത്തുറ എ.ആർ. ക്യാമ്പിലെ ഹവിൽദറായ കെടാമംഗലം സ്വദേശി നിഖിൽ (27) കരിമ്പാടം സ്വദേശി സുഭാഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.നിഖിലിന്റെ വലതു തോളെല്ലു പൊട്ടി. കാൽപ്പാദം വിണ്ടുകീറി. സുഭാഷിന്റെ ഇടതുചെവി അറ്റുപോയ നിലയിലാണ്. ശസ്ത്രക്രിയ നടത്തി.