കാലടി: മത്സ്യക്കൃഷിയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്നുംവിസ്തൃതമായ ജലാശയങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ മലയാറ്റൂരിൽ പറഞ്ഞു. ഫിഷറിസ് വകുപ്പും, ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ മലയാറ്റൂർ മണപ്പാട്ട് ചിറയിലെ കൂട് മത്സ്യ കൃഷിമന്ത്രി സന്ദർശിക്കുകയായിരുന്നു അവർ.റോജി എം.ജോൺ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിബിസിബി ,ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. I12 ഏക്കർ വിസ്തൃതിയിലുള്ള ചിറയുടെ കിഴക്കേ അറ്റത്ത് നാൽപ്പതോളം കൂടുകൾ സ്ഥാപിച്ചാണ് മത്സ്യങ്ങളെ വളർത്തുന്നത്. മത്സ്യകൃഷിക്കായ് ചിറ ലേലം ചെയ്ത് നൽകിയിരുന്നു. ആഴമുള്ള ചിറയിൽ സാധാരണ വളർത്തൽ അസാദ്ധ്യമായതിനാലാണ് കരാറുകാരൻ കൂട് സ്ഥാപിച്ചത്.. ഫിലോപ്പി, റൂഗ്, കട് ല തുടങ്ങിയ ഇനങ്ങളാണ് ഇപ്പോൾ വളർത്തുന്നത്. കിലോയ്ക്ക് 200 രൂപയാണ് വില. എല്ലാ ദിവസങ്ങളിലും ഇവിടെ നിന്ന് മീൻ ലഭിക്കുമെന്ന് കരാറുകാരൻ ഭാസി പറഞ്ഞു. എന്നാൽ മീൻ വളർത്തലിനെ തുടർന്ന് ചിറയിലെ വെള്ളം മലീനമായെന്ന് നാട്ടുകാർ മന്ത്രിയോട് പരാതിപ്പെട്ടു. ചിറയിൽ ബോട്ടിംഗ് നടത്തിയാണ് മന്ത്രിയും സംഘവും മടങ്ങിയത്.
മലയാറ്റൂർ മണപ്പാട്ട് ചിറയിലെ കൂട് മത്സ്യ കൃഷിമന്ത്രി മേഴ്സിക്കുട്ടിഅമ്മസന്ദർശിച്ചപ്പോൾ