പറവൂർ : ഗോതുരുത്ത് വള്ളംകളി ഇന്ന് മൂത്തകുന്നം കായലിൽ നടക്കും.എ, ബി ഗ്രേഡ് വിഭാഗങ്ങളിലായി 15 വള്ളങ്ങൾ മാറ്റുരയ്ക്കും. രാവിലെ പതിനൊന്നിന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
വടക്കേക്കര എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് പതാക ഉയർത്തും. അരവിന്ദ് ഹ്യൂമൻ റിസോഴ്സ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് കെ.മക്കാർ ഫ്ലാഗ് ഓഫ് ചെയ്യും. ഹൈബി ഈഡൻ എം.പി സമ്മാനങ്ങൾ വിതരണം ചെയ്യും. എസ്. ശർമ്മ എം.എൽ.എ വിശിഷ്ടാതിഥിയാകും.
വള്ളംകളി കാണാനെത്തുന്നവർക്കായി വള്ളസദ്യ ഒരുക്കിയിട്ടുണ്ട്. എ ഗ്രേഡിൽ മത്സരിക്കുന്ന വള്ളങ്ങൾ പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, പുത്തൻപറമ്പിൽ, തുരുത്തിപ്പുറം, ഹനുമാൻ ഒന്നാമൻ, ഗോതുരുത്തുപുത്രൻ, താണിയൻ, ശ്രീഗുരുവായൂരപ്പൻ. ബി ഗ്രേഡിൽ ശ്രീമുരുകൻ, മയിൽവാഹനൻ, ഗോതുരുത്ത്, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ഹനുമാൻ രണ്ടാമൻ, ജിഎംഎസ്, ചെറിയ പണ്ഡിതൻ എന്നിവയാണ്.