കോലഞ്ചേരി: പട്ടിമറ്റം ജമാ അത്ത് സ്കൂളിന്റെ ഇരുപത്തി അഞ്ചാം വർഷീകത്തോടനുബന്ധിച്ച് കിഴക്കമ്പലം പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ പഴങ്ങനാട് സമരിറ്റൻ, പട്ടിമറ്റം സൗഖ്യ ആയുർവേദ ആശുപത്രികളുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 9.30 ന് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസ് ക്ളബ് പ്രസിഡന്റ് വി.എം വർഗീസ് അദ്ധ്യക്ഷത വഹിക്കും. ജനറൽ മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്, ഓർത്തോ,ഡയബറ്റിക്, കാർഡിയോളജി വിഭാഗങ്ങളുടെ സേവനം ക്യാമ്പിൽ ലഭിക്കും. സൗജന്യ ലാബും, തുടർ ചികിത്സയ്ക്ക് സ്പെഷ്യൽ ഡിസ്കൗണ്ടും പഴങ്ങനാട് ആശുപത്രി നൽകും.