sndp
ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ നടത്തിയ ഉപവാസം എസ് എൻ ഡി പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി ഡി ശ്യാം ദാസ് ഉദ്ഘാടനംചെയ്യുന്നു.

വൈപ്പിൻ : ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി ദിനം വൈപ്പിൻ കരയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങൾആചരിച്ചു. ഗുരുപൂജ, ഉപവാസം,പ്രാർത്ഥന, പ്രഭാഷണങ്ങൾ, പ്രസാദവിതരണം എന്നിവയോടെ രാവിലെ ആരംഭിച്ച പ്രാർത്ഥനായജ്ഞം വൈകീട്ട് 3.30 ന് സമാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സന്ധ്യക്ക് പ്രാർത്ഥന, ദീപക്കാഴ്ച, പ്രസാദ വിതരണം എന്നിവയും നടത്തി.

ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ വിജ്ഞാന വർദ്ധിനി സഭയുടേയും എസ് എൻ ഡി പിയോഗം ശാഖയുടെയും നേതൃത്വത്തിൽ നടത്തിയ ഉപവാസം എസ് എൻ ഡി പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി ഡി ശ്യാം ദാസ് ഉദ്ഘാടനം ചെയ്തു. വി വി സഭ പ്രസിഡൻറ് ഇ കെ ഭാഗ്യനാഥൻ, സെക്രട്ടറി മുരുകാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

എടവനക്കാട് വാച്ചാക്കലിൽ യൂണിയൻ ആസ്ഥാനത്തും ശ്രീ നാരയണ സേവാ സംഘം ഹാളിലും എടവനക്കാട് നോർത്ത് ശാഖ സംഘടിപ്പിച്ച പ്രാർത്ഥനായജ്ഞംഎസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ടി ജി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് പി ആർ ലാലൻ, സെക്രട്ടറി ഷാജി, യോഗം ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ, യമുന വത്സൻ , സോമു രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചെറായി നോർത്ത് എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ഉപവാസ യജ്ഞം നടത്തി. ശാഖ വക ഗുരുമന്ദിരം, ശ്രീ നാരായണ തീർത്ഥപാദം ക്ഷേത്രം, തൃക്കക്കടക്കാപ്പിള്ളി കുടുംബയൂണിറ്റ് ഹാൾ , കറുകശ്ശേരി തിലകന്റെവസതി, കുന്നപ്പിള്ളി ഷീല ഗോപിയുടെ വസതി എന്നിവിടങ്ങളിൽ ഉപവാസം യൂണിയൻ സെക്രട്ടറി പി ഡി ശ്യാംദാസ് ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ബേബി നടേശൻ, സെക്രട്ടറി കെ കെ രത്‌നൻ , യോഗം ബോർഡ് മെമ്പർ കെ പി ഗോപാലകൃഷ്ണൻ, ദേവസ്വം സെക്രട്ടറി കെ എസ് മുരളി, യൂണിയൻ കൗൺസിലർ കണ്ണദാസ് തടിക്കൽ, യൂത്ത് മൂവ്‌മെൻറ് യൂണിയൻ പ്രസിഡൻറ് ബിനുരാജ് പരമേശ്വരൻ, സെക്രട്ടറി ഒ. എസ് അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

ചെറായി സെൻട്രൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശാന്തിയാത്രക്ക് ശാഖ പ്രസിഡൻറ് സുധീഷ് കുമാർ , സെക്രട്ടറി വി കെ ഉല്ലാസ് , വൈസ് പ്രസിഡൻറ് കെ കെ അതിരൂപൻ, ടി വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് ഉപവാസം യൂണിയൻ സെക്രട്ടറി പി ഡി ശ്യാംദാസ് ഉത്ഘാടനം ചെയ്തു.ചെറായി നെടിയാറ സുബ്രമണ്യ ക്ഷേത്രത്തിലെ സമാധി ദിനാചരണത്തിന് പ്രസിഡൻറ് ജിനൻ, സെക്രട്ടറി ഗോഡഗോപാലകൃഷ്ണൻ കളപുരക്കൽ, എളങ്കുന്നപ്പുഴ ശാഖയിൽ പ്രസിഡൻറ് കെ.പി ശിവാന്ദൻ, സെക്രട്ടറി ശശിധരൻ, ഞാറക്കൽ ഈസ്റ്റ് ശാഖയിൽ പ്രസിഡൻറ് എ .ആർ ബാബു, സെക്രട്ടറി സോജൻ എന്നിവർ നേതൃത്വം നല്കി. നായരമ്പലം സൗത്ത് ശാഖയിലെ ഉപവാസം പ്രസിഡൻറ് എസ്. ഡി സുധീഷ് ഉത്ഘാടനം ചെയ്തു. രാജശ്രീ പ്രണവം ചിങ്ങവനം പ്രഭാഷണം നടത്തി. സെക്രട്ടറി ഇ പി ശിവദാസ് പ്രസംഗിച്ചു. നായരമ്പലം നോർത്ത് ശാഖയിൽ നായരമ്പലം ജുമാ മസ്ജിദിൽനിന്നും ശാന്തി യാത്ര നടത്തി. ഖത്തീബ് കെ എസ് ഷഫീക്ക് ബാഖവി , ശാഖ പ്രസിഡൻറ് വി. ജി വിശ്വനാഥൻ , സെക്രട്ടറി അനീഷ് രാധാകൃഷ്ണൻ, മുഹമ്മദ് സഖീർ, യൂണിയൻ കൗൺസിലർ സി കെ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അയ്യമ്പിള്ളി പഴമ്പിള്ളി ഭഗവതി ക്ഷേത്രം , അയ്യമ്പിള്ളി തറവട്ടം ശ്രീ നാരായണ സേവാ സഭ, പള്ളിപ്പുറം കോവിലകത്തുംകടവ് എസ് എൻ ഡി പി ശാഖ മന്ദിരം, മുനമ്പം ഗുരുദേവ ക്ഷേത്രം , പുതുവൈപ്പ് മഹാ വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും സമാധിദിനാചരണം നടത്തി.