കോലഞ്ചേരി: വടവുകോട് രാജർഷി സ്കൂളിലെ പെൺകുട്ടികളോട് മുട്ടാൻ നില്ക്കരുത് .തട്ടു കിട്ടും.അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികൾക്ക് തൈക്കോണ്ട പരിശീലനം ആരംഭിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷം പഠിക്കുന്ന പെൺകുട്ടികൾക്കാണ് ക്ലാസുകൾ . പെൺകുട്ടികൾക്ക് ആത്മ ധൈര്യം പകർന്നു കൊടുക്കുന്നതിന് തൈക്കോണ്ട പരിശീലനം സാദ്ധ്യമാകും. തയ്കോണ്ട ട്രെയിനർ എം.എ സജീവന്റെ നേതൃത്വത്തിലാണ് പരിശീലനം . പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് അഡ്വ പി. വി. ശ്രീനിജൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് പ്രീത ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽജേക്കബ് ജോർജ് , ഹെഡ്മിസ്ട്രസ് ലിസി ജോൺ തുടങ്ങിയവർ സംസാരിച്ചു.