കിഴക്കമ്പലം: പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിംഗിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കുടുംബ സംഗമവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാപാരഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്യും. ചിന്നമ്മ ബാബു അദ്ധ്യക്ഷത വഹിക്കും.