കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിൽ മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും ശാഖായോഗം പ്രസിഡന്റ് എ.ആർ.അജിമോന്റെ അദ്ധ്യക്ഷതയിൽ കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്‌തു. യോഗം കൗൺസിലർമാരായ വിജയൻ പടമുകൾ, എം.ഡി.അഭിലാഷ്, ശാഖാ സെക്രെട്ടറി ഡി.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.ജി.രവീന്ദ്രൻ,യൂണിയൻ കമ്മറ്റി അംഗം കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.