കോലഞ്ചേരി: ചെറു നാരങ്ങ, പേരിൽ ചെറുതാണെങ്കിലും വിലയിൽ വൻ വലിപ്പത്തിലെത്തി. സവാള വിലയ്ക്ക് ബ്രേയ്ക്കില്ല .ചെറു നാരങ്ങ കിലോ 200 ലെത്തിയത് കുറഞ്ഞു.ഇന്നലെ 160 നാണ് ചില്ലറ വില്പന. ചൂട് ക്രമാതീതമായി കൂടുന്നതനുസരിച്ചാണ് ചെറു നാരങ്ങ വില ഉയരാറുള്ളത് എന്നാൽ ചൂടും , മഴയും സമ്മിശ്രമായ കാലവസ്ഥയിൽ ഇത്തരമൊരു വിലക്കയറ്റം ആദ്യം. ചൂടിൽ ക്ഷീണമകറ്റാൻ ഡോക്ടർമാർ വരെ നിർദ്ദേശിക്കുന്നത് നാരങ്ങവെള്ളം കഴിക്കാനാണ്. പോക്കറ്റിലൊതുങ്ങാത്ത വിധം വില വർദ്ധിച്ചത് ചെറുകിട ജ്യൂസ് കടക്കാരെയും സർബത്ത് കടകളേയും ബാധിച്ചു. നാരങ്ങ വെള്ളം വില 15ൽഎത്തി​. തൊണ്ട വരണ്ടാലും നാരങ്ങ വെള്ളം കഴിച്ചാൽ കീശ കീറും. സവാള വില വർദ്ധനവ് ഓണത്തിനു മുമ്പ് തുടങ്ങിയതാണ് .30 രൂപയായിരുന്നു ഓണത്തിനു മുമ്പുള്ള വില. ഓണമായതോടെ വില 40 ലെത്തി. പിന്നീട് ദിനം പ്രതിയെന്നോണം വില കൂടി വരികയാണ് വെള്ളിയാഴ്ച രാവിലെ 50 രൂപയ്ക്കു വിറ്റ സവാള വൈകിട്ട് 52 ലെത്തി ഇന്നലെ വില 56 ലെത്തി. ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. സവാള വില വർദ്ധനവ് ബാധിക്കുന്നത് സാധാരണക്കാരെയും ഹോട്ടലുകളേയുമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് സവാളയുടെ പ്രധാന ഉപഭോക്താക്കൾ .വില കൂടിയതോടെ ഹോട്ടലുകളിൽ സൗജന്യമായി നല്കുന്ന സൈഡ് കറികൾക്ക് നിയന്ത്രണമായി​.

കാരണം:രാജസ്ഥാൻ, കർണ്ണാടക, ആന്ധ്ര പ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളിൽ ഉല്പാദനം കുറഞ്ഞു

ഇന്ന് വില്പന വില 56 രൂപ.

ചെറു നാരങ്ങ കിലോ 160

കാരണം:ആവശ്യക്കാർ വർദ്ധിച്ചു ഉല്പാദനം കുറഞ്ഞു