കൊങ്ങോർപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 168 ാം നമ്പർ കൊങ്ങോർപ്പിള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണം ആചരിച്ചു. ശാഖാ പ്രസിഡന്റ് പി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഡയറക്‌ടർ ബോർഡംഗം ജി.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്‌ക്കപ്പടി, പ്രസന്നകുമാർ, ശാഖാ സെക്രട്ടറി ഹൈമവതി ശിശുപാലൻ, കെ.ആർ.പൊന്നപ്പൻ കരുമാല്ലൂർ, കെ.എസ്.ശശി, കെ.ആർ. കുഞ്ഞുമോൻ, ടി.ജി. ശിവൻ, എം.ജി. പ്രതാപ് സിംഗ്, കെ.ടി. ജോഷി, ശാഖാ മുൻ പ്രസിഡന്റ് സദാശിവൻ കാട്ടിപ്പറമ്പിൽ, മുൻ സെക്രട്ടറി കെ.എസ്. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.