കൊച്ചി : എറണാകുളം ക്ഷേത്രക്ഷേമസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 29ന് (ഞായർ)​ വൈകിട്ട് 6ന് സംഗീതസംവിധായകൻ ടി. എസ് രാധാകൃഷ്ണനും വേദ പണ്ഡിതൻ ആചാര്യ അരുൺ പ്രഭാകറും ചേർന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും രാവിലെ 9 മുതൽ ഗായത്രിയിലേക്കൊരു തീർത്ഥയാത്ര എന്ന വിഷയത്തെ ആസ്പദമാക്കി പഠനശിബിരം എറണാകുളത്തപ്പൻ ഹാളിൽ ആചാര്യ അരുൺ പ്രഭാകറിന്റെ നേതൃത്വത്തിൽ നടക്കും. മഹാനവമി ദിനത്തിൽ സ്വരരാഗ മ്യൂസിക പാലാരിവട്ടത്തിന്റെ സംഗീതാർച്ചന രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കും. ഒക്ടോബർ 12ന് വൈകിട്ട് 6ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ 5 ദിവസം നീണ്ടുനിൽക്കുന്ന ദക്ഷിണാമൂർത്തി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് സംഗീതക്കച്ചേരി കൂത്തമ്പലത്തിൽ നടക്കും.