ആലുവ: മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ സംഘടിപ്പിച്ച ചടങ്ങ് എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എൻ.കെ. വിജയൻ സമാധി ദിനസന്ദേശം നൽകി. മേഖല കൺവീനർ സജീവൻ ഇടച്ചിറ, കൗൺസിലർ കെ.കെ. മോഹനൻ, ശശീന്ദ്രൻ മേടക്കൽ, പി.എ. ബാലകൃഷ്ണൻ, ഷിജി രാജേഷ്, ജോയി സലിൽകുമാർ, എസ്. രവീന്ദ്രൻ, വിഷ്ണു പ്രിയൻ, അനീഷ് ഗിരീഷ്, മീര വിശ്വംഭരൻ, പി.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഉപവാസവും സമൂഹപ്രാർത്ഥനയുംവസോഫി വാസുദേവൻ നയിച്ച പ്രഭാഷണവും നടന്നു.