തൃപ്പൂണിത്തുറ മേഖലയിൽ പൂത്തോട്ട, ഉദയംപേരൂർ, തെക്കൻപറവൂർ, ഇരുമ്പനം,തെക്കുംഭാഗം, എരൂർ ശ്രീനാരായണ ഗുരുവരാശ്ര മം, കണയന്നൂർ എരുവേലി, അമ്പാടിമല തിരുവാങ്കുളം ശാഖകളിലും സമാധിദിനാചരണം നടന്നു.
എരൂർ ശ്രീധർമ്മ കൽപദ്രുമയോഗം, എസ്.എൻ.ഡി.പി.ശാഖകൾ എന്നിവയുടെ നേതൃത്വത്തിൽ ഗുരുമണ്ഡപത്തിൽ നിന്ന് ശാന്തിയാത്ര നടത്തി. വി.വി.ഭദ്രൻ, സോമൻ എന്നിവർ നേതൃത്വം നൽകി.
എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിൽ മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും ശാഖായോഗം പ്രസിഡന്റ് എ.ആർ.അജിമോന്റെ അദ്ധ്യക്ഷതയിൽ കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർമാരായ വിജയൻ പടമുകൾ, എം.ഡി.അഭിലാഷ്, ശാഖാ സെക്രെട്ടറി ഡി.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.ജി.രവീന്ദ്രൻ,യൂണിയൻ കമ്മറ്റി അംഗം കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.