കോതമംഗലം: നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ കോതമംഗലത്ത് മഹാസമാധി ദിനം ആചരിച്ചു. സ്വാമിനി നിത്യ ചിൻമയി മാത, സഹദേവൻ അമ്പലമേട് തുടങ്ങിയവർ ആത്മീയ പ്രഭാഷണം നടത്തി.

ദേവഗിരി ഗുരുദേവ ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥന, ഉപവാസ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി നിമേഷ് തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ജിഷ്ണു ശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഗുരുദേവക്ഷേത്രങ്ങൾ ഉള്ള ശാഖകളായ കരിങ്ങഴ, പാലമറ്റം, പനങ്കര, നേര്യമംഗലം, മാമലക്കണ്ടം തുടങ്ങിയ ശാഖകളിലും ദേവഗിരി ക്ഷേത്രത്തിലുമായി സമാധിദിനാചരണ ചടങ്ങുകൾ.