കൊച്ചി: നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാട ഭാഗത്തുള്ള സാധാരണ ടിക്കറ്റ് കൗണ്ടറുകളും കറന്റ് റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകളും അടച്ചിട്ടു. ഇന്നുമുതൽ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങും. നിർമാണ പ്രവൃത്തികൾ പൂർത്തിയാവണമെങ്കിൽ 45 ദിവസമെങ്കിലും എടുക്കും. അതുവരെ കൗണ്ടറുകൾ പ്രവർത്തിക്കില്ല. യാത്രക്കാർക്കുള്ള അസൗകര്യം ഒഴിവാക്കുന്നതിനായി ആറാം നമ്പർ പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പ് മുറിയിൽ 24 മണിക്കൂറും സാധാരണ ടിക്കറ്റ് (അൺ റിസർവ്ഡ്) വില്പനക്കായി കൗണ്ടർ പ്രവർത്തിക്കുമെന്ന് റെയിൽവെ അറിയിച്ചു.