ഞാറക്കൽ: എസ്.എൻ.ഡി.പി യോഗം നായരമ്പലം നോർത്ത് ശാഖയിൽ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി നായരമ്പലം ജുമാ മസ്ജിദിൽ നിന്ന് ശാന്തിയാത്ര നടത്തി. യൂണിയൻ കൗൺസിലർ സി കെ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. നായരമ്പലം ഖത്തീബ് കെ.എസ്. ഷെഫീക്ക് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. പീതപതാക ശാഖാ പ്രസിഡന്റ് വി.ജി. വിശ്വനാഥന് കൈമാറി ശാന്തിയാത്ര ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അനീഷ് രാധാകൃഷ്ണൻ, ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് സഗീർ എന്നിവർ നേതൃത്വം നൽകി.