മൂവാറ്റുപുഴ: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ,ടി,യു) സംസ്ഥാന സമ്മേളനം ഇന്ന് മുവാറ്റുപുഴയിൽ തുടങ്ങും. രാവിലെ 9.30ന് മേള ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സി.ഐ,ടി,യു ജനറൽ സെകട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.വെെകിട്ട് 4ന് പ്രകടനം ടൗൺ ഹാൾ ഗ്രൗണ്ടിൽ സമാപിയ്ക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും, സമ്മേളനം 24 ന് സമാപിയ്ക്കും.