കൊച്ചി : സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യവും പ്രതിഭയും തെളിയിച്ച സമുദായ അംഗങ്ങളെ കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) അവാർഡ് നൽകി ആദരിക്കും. സമൂഹനിർമ്മിതി, സാഹിത്യം, വൈജ്ഞാനികസാഹിത്യം, മാദ്ധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസ - ശാസ്ത്രരംഗം, കായികം, സംരംഭകർ, യുവത എന്നീ മേഖലകളിലാണ് അവാർഡ്. കാഷ് അവാർഡും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ 8 ന് കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.

സാഹിത്യ അവാർഡിനും വൈജ്ഞാനികസാഹിത്യ അവാർഡിനും നാമനിർദേശ പത്രിക സമർപ്പിക്കുന്നവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 3 കോപ്പികൾ വീതം കെ.ആർ.എൽ.സി.സി ഓഫീസിൽ എത്തിക്കണം. ഒക്‌ടോബർ 20 വരെ എൻട്രികൾ സ്വീകരിക്കും. നാമനിർദേശപത്രികയും കൂടുതൽ വിവരങ്ങളും www.krlcc.org യിൽ നിന്ന് ലഭിക്കുമെന്ന് വക്താവ് ഷാജി ജോർജ് അറിയിച്ചു.