പെരുമ്പാവൂർ: ജയ് ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എം. എസ് .ഡബ്ലിയു ഡിപ്പാർട്ട്‌മെന്റിന്റെയും കുസാറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക അൽഷിമേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ഡർബാർ ഹാളിൽ നിന്ന് മറൈൻ ഡ്രൈവ് വരെ മെമ്മറി വാക്ക് നടത്തി. ദിനാചരണത്തിന്റെ ഭാഗമായി മൊബിലിറ്റി ഹബ്, റെയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് മാൾ, കുസാറ്റ് കാമ്പസ്, സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ബോധവത്ക്കരണ നാടകവും സംഘടിപ്പിച്ചു.