കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) ദേശീയ നിർവാഹക സമിതി യോഗം 28, 29 തീയതികളിൽ ആലുവ വൈ.എം.സി.എ ഹാളിൽ നടക്കും.ജനാധിപത്യ ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികൾ എന്ന വിഷയത്തിൽ 28 ന് വൈകിട്ട് 4 ന് നടക്കുന്ന സെമിനാർ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, ഇസ്‌കഫ് ദേശീയ ചെയർമാൻ ഭാനുദേബ് ദത്ത, ജനറൽ സെക്രട്ടറി ബിജയ്‌കുമാർ പട്ഹാരി എന്നിവർ സംസാരിക്കും. ഇസ്‌കഫ് സംസ്ഥാന പ്രസീഡിയം അംഗം മുല്ലക്കര രത്‌നാകരൻ എം.എൽ.എ വിഷയാവതരണം നടത്തും. സ്വാഗതസംഘം മുഖ്യരക്ഷാധികാരി കെ.കെ. അഷറഫ് അദ്ധ്യക്ഷനാകും. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോ എബ്രഹാം, ആലുവ മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ഇസ്‌കഫ് ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഡ്വ.കെ. നാരായണൻ, ദേശീയ വൈസ് പ്രസിഡന്റ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, സംസ്ഥാന പ്രസീഡിയം അംഗങ്ങളായ ഡോ.പി.കെ. ബാലകൃഷ്ണൻ, എ.പി. അഹമ്മദ്, ജി.ഡി.സി.എ ചെയർമാൻ അഡ്വ വി. സലീം, ഇസ്‌കഫ് നേതാക്കളായ ഷാജി ഇടപ്പള്ളി, എ.പി. ഷാജി, എ. ഷംസുദ്ദീൻ, അഡ്വ ബി.ആർ. മുരളീധരൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ സ്വാഗതവും സ്വാഗതസംഘം ചെയർപേഴ്‌സൺ കമല സദാനന്ദൻ നന്ദിയും പറയും. ദേശീയ നിർവാഹകസമിതി യോഗം 29 ന് വൈകിട്ട് സമാപിക്കും.