കൊച്ചി: അമ്പലമേട് ശ്രീ കുലദേവതാ മന്ദിര സമുച്ചയത്തിന്റെ രജതമഹോത്സവത്തിന്റെ വിളംബര സമ്മേളനം കൗൺസിലർ സുധാദിലീപ് ഉദ്ഘാടനം ചെയ്തു. ടി.ഡി സന്നിധി റോഡിലെ ദേവീകൃഷ്ണ ടവറിൽ നടന്ന യോഗത്തിൽ ആഘോഷകമ്മിറ്റി വൈസ് ചെയർമാൻ വി.വിനോദ് കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി സദാനന്ദപ്രഭു, കൊച്ചി തിരുമലദേവസ്വം പ്രസിഡന്റ് ബി.ജഗനാഥ ഷേണായി, സുധീന്ദ്ര മെഡിക്കൽ മിഷൻ പ്രസിഡന്റ് ആർ.രത്‌നാകരഷേനായി, ജനറൽ കൺവീനർ, ഒ.എച്ച് .വേണുഗോപാൽ ഭട്ട് എന്നിവർ പ്രസംഗിച്ചു. നവംബർ 10 മുതൽ 17 വരെ നടക്കുന്ന വിവിധ പരിപാടികളിൽ കാശീ മഠാധിപതി സംയമീന്ദ്രതീർത്ഥ സ്വാമി പങ്കെടുക്കുമെന്ന് എസ്.സച്ചിദാനന്ദ പൈ അറിയിച്ചു.