മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലകലോത്സവം സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. ഉലഹന്നാൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി പി.അർജുനൻ, എഴുത്തുകാരി സിന്ധു ഉല്ലാസ്, വി.ആർ.എ ലെെബ്രറി പ്രസിഡന്റ് രാജപ്പൻ പിള്ള , സെക്രട്ടറി ആർ.രാജീവൻ, വാഴപ്പിള്ളി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് ചാരുത എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. താലൂക്ക് തലത്തിൽ വിജയികളായ ഒന്നും ,രണ്ടും സ്ഥാനക്കാർക്ക് പറവൂരിൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാന. താലൂക്കിലെ 15 ബാലവേദികളിൽ നിന്നായി 170 പേരാണ് മത്സരത്തിനെത്തിയത്. ശനിയാഴ്ച രാവിലെ താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന പതാക ഉയർത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്.