മരട്:എക്‌സൈസ് സ്റ്റാഫ് അസോസിയേഷനും റിനൈമെഡിസിറ്റിയും,ലോട്ടസ് ഐകെയറുംസംയുക്തമായി എക്‌സൈസ് വകുപ്പ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ജോലി ചെയ്യുന്നവർക്കുണ്ടാവുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ മുൻ കരുതൽ നൽകുന്നതിനു വേണ്ടിയായിരുന്നു ക്യാമ്പ്.തുടർചികിത്സ ആവശ്യമുള്ള കേസുകളിൽ പ്രത്യേക സൗകര്യം റിനൈയിലും ലോട്ടസിലും ലഭ്യമാണ്.അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലസെക്രട്ടറി ഡേവിസ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.എ.കെ.ഫൈസൽ ആശംസകളും നേർന്നു. റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാരായ ചിദംബരനാഥൻ, മുഹമ്മദ്‌ജസീൽ, അനീഷ്.സി.രതീന്ദ്രൻ,ലോട്ടസ് ഐ.കെയറിലെ ഡോ.പ്രിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.