കൊച്ചി: അങ്കമാലി ആനന്ദഭവനിൽ സംഘടിപ്പിച്ച എ.ഐ.ഡി.എസ്.ഒ ആലുവ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി നിലീന മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആഷ്‌ന തമ്പി അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജില്ലാ കമ്മിറ്റി അംഗം സാൽവിൻ കെ.പി മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ഡി.എസ്.ഒ ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് സമാപനസന്ദേശം നൽകി. ആഷ്‌ന തമ്പിയെ പ്രസിഡന്റായും നിക്‌സിൻ സജിയെ വൈസ് പ്രസിഡന്റായും വിവേക് അഗസ്റ്റിയെ സെക്രട്ടറിയായും പത്തംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.