കൊച്ചി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 14-ാം ജില്ലാ കൺവെൻഷൻ ഇന്ന് രാവിലെ 9ന് വൈറ്റില തൈക്കൂടം സെന്റ് റാഫേൽ പള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.എ വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. എം. സ്വരാജ് എം.എൽ.എ മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ പ്രഭാഷണവും നടത്തും. ഫാ. ജോൺസൺ ഡികുഞ്ഞ, തോമസ് പോത്തൻ, കെ.എ. അലി അക്ബർ, കെ. മോഹനൻ തുടങ്ങിയവർ സംസാരിക്കും.