മരട്.മരട് നഗരസഭയിലെ സാക്ഷരതാമിഷൻ തുടർവിദ്യാഭ്യാസകലോത്സവം മാങ്കായിൽ ഗവ.വൊക്കേണൽ ഹയർസെക്കൻഡറി സ്കൂളിൽ നഗസഭചെയർപേഴ്സൻ ടി.എച്ച്.നദീറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ദീപാജെയിംസ് മുഖ്യപ്രഭാഷണം നടത്തി.നഗരസഭാവൈസ് ചെയർമാൻ ബോബൻനെടും പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധജനപ്രതിനിധികളും സാസ്കാരിക പ്രവർത്തകരും പ്രസംഗിച്ചു.സ്വമിനസുജിത്,കെ.കെ.ഐഷ എന്നിവർ സംസാരിച്ചു.