കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ശരിയായ നഷ്ടപരിഹാരവും ന്യായമായ പുനരധിവാസവും ഉറപ്പുവരുത്തി കോടതിവിധി നടപ്പാക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകൾക്ക് ലഭ്യമാക്കണം. മരടിലെ ഫ്ലാറ്റ് നിർമ്മാതക്കളടക്കം എറണാകുളത്ത് പണിത കെട്ടിടങ്ങളിൽ പലതിലും മതിയായ ആൾപാർപ്പില്ലാത്തതാണ്. അവിടങ്ങളിലടക്കം ഫ്ലാറ്റുടമകളെ പുനരധിവസിപ്പിക്കാം. ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തബോധം സംസ്ഥാന സർക്കാർ പ്രകടിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു.