sndp
പനങ്ങാട് പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി 1483-ാംശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ എസ്.എസ്.സഭാപ്രസിഡന്റ പി.കെ.വേണു പുൽപ്പറ ഉദ്ഘാടനം ചെയ്യുന്നു.ശാഖസെക്രട്ടറി സനീഷ് കടമ്മാട്ട്,എൻ.കെ.വേണു,കെ.കെ.മണിയപ്പൻ,സീതാരാമൻ തുടങ്ങിയവർ സമീപം.

പനങ്ങാട്: പനങ്ങാട് എസ്.എൻ.ഡി.പിയുടെ വിവിധശാഖാ യോഗങ്ങളിൽ ഉപവാസം, സമുഹപ്രാർത്ഥന എന്നിവയോടെ ശ്രീനാരായണഗുരദേവന്റെ 92-മത് സമാധിദിനം ആചരിച്ചു. പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി 1483-ാംശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഗുരുമണ്ടപത്തിൽ ഗുരുപൂജയും തുടർന്ന് ശാഖാമന്ദിരത്തിൽ ഉപവാസവും അന്നദാനവുംനടന്നു. രാവിലെ യൂത്ത്മുവ്മെന്റിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് ബൈക്കുകൾ പങ്കെടുത്ത ഇരുചക്രവാഹനറാലിയും നടന്നു.

●പനങ്ങാട് വടക്ക് 2611-ംനമ്പർശാഖയുടെ നേതൃത്വത്തിൽ രാവിലെ മുണ്ടേമ്പിളളിൽ ഗുരുമണ്ഡപത്തിൽ ഗുരുപൂജയും ഉപവാസവും വൈകീട്ട് ശാന്തിയാത്രയും,കഞ്ഞിയും പുഴുക്കും വിതരണവും നടന്നു.

●പനങ്ങാട് ഉദയത്തുംവാതിൽ 6319-ാംശാഖാ ആസ്ഥാനത്ത് രാവിലെ ഗുരുപൂജ,ഉപവാസവും വൈകുന്നേരം ശാന്തിയാത്രയും,പ്രസാദവിതരണം,ദീപക്കാഴ്ചയും നടന്നു.