കൊച്ചി: വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥ തിരുനാൾ നാളെ (ചൊവ്വ) സമാപിക്കും. വേസ്പര ദിനമായ ഇന്ന് 5.30 നുള്ള ദിവ്യബലിയിൽ മോൺ. സെബാസ്റ്റ്യൻ ലൂയിസ് മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് പ്രദക്ഷിണം. 24ന് രാവിലെ 10ന് തിരുനാൾ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമിനായിരിക്കും. അന്ന് രാവിലെ ആറിനും വൈകിട്ട് നാലിനും തമിഴിലും രാവിലെ ഏഴിനും എട്ടിനും വൈകിട്ട് മൂന്നിനും അഞ്ചരയ്ക്കും മലയാളത്തിലും വൈകിട്ട് ഏഴിന് ഇംഗ്ലീഷിലും ദിവ്യബലിയുണ്ട്. തിരുനാൾ എട്ടാമിടം ഒക്ടോബർ ഒന്നിന് കൊണ്ടാടും. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ തിരുനാൾ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കും. ഒക്ടോബർ രണ്ടിന് 13 മണിക്കൂർ ആരാധന നടത്തും.